യുണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റായി തെന്നിന്ത്യൻ താരം തൃഷയെ തെരഞ്ഞെടുത്തു.കൗമാര -യൗവ്വനക്കാരായ കുട്ടികൾക്ക് വേണ്ടിയായിരിക്കും തൃഷ വാദിക്കുന്നത്. കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ,വിദ്യാഭ്യാസം , ബാലവേല ,ബാലവിവാഹം ,ചൂഷണം എന്നീ വിഷയങ്ങൾളാണ് തൃഷ കൈകാര്യം ചെയ്യുന്നത്.
ദക്ഷിണേന്ത്യയിൽ നിന്നും യുണിസെഫിന്റെ അഡ്വക്കേറ്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ താരമാണ് തൃഷ.കുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്താനും പ്രശ്നങ്ങളെ അവതരിപ്പിക്കാനും തൃഷയ്ക്ക് പ്രാപ്തിയുണ്ടെന്ന് കേരള -തമിഴ്നാട് യുണിസെഫ് തലവൻ ജോബ് സക്കറിയ പറഞ്ഞു. പുതിയ പദവിയില്‍ തന്റെ ഏറ്റവും മികച്ച സേവനം നല്‍കുമെന്ന് തൃഷ പ്രഖ്യാപിച്ചു.
And today,I began a new journey❤️ #UNICEFCelebrityAdvocate #WorldChildren’sDay #November20 #2017 #promisetodomybest #overwhelmed #blessedbeyonddoubt pic.twitter.com/qDA3AyFW3h
— Trisha Krishnan (@trishtrashers) November 20, 2017
Post Your Comments