ചെന്നൈ: ഏത് വിഷയത്തെക്കുറിച്ചും സ്വന്തം നിലപാട് വ്യക്തമാക്കുന്ന ആളാണ് കമൽ ഹാസൻ.വി.കെ ശശികലയുടെയും കുടുംബത്തിന്റെയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇത്തവണ കമല്‍. തമിഴ്നാട്ടിലെ ജനങ്ങള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന കവര്‍ച്ചയാണിത്. പരീക്ഷയുടെ ബെല്‍ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. ക്രിമിനലുകള്‍ ഇനി ഭരിക്കാന്‍ പാടില്ലെന്നും കമല്‍ ഹാസന് വ്യക്തമാക്കി. ജനങ്ങള്‍ ജഡ്ജിമാരാകാണം ഉണര്‍ന്ന് എഴുന്നേല്‍ക്കണമെന്നും ഒരു റിപ്പബ്ലിക് എങ്ങനെയാണോ അതുപോലെ ജനങ്ങള്‍ സംസ്ഥാനത്തെ എത്തിക്കണമെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
അതേസമയം, തെളിവുകളില്ലാതെ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചാൽ കമൽ ഹാസനെതിരെ നടപടിയെടുക്കുമെന്ന് തമിഴ്നാട് മന്ത്രി ജയകുമാർ പറയുകയുണ്ടായി.
Post Your Comments