അയ്യപ്പന്‍റെ താരാട്ട് ഗീതമായ ഹരിവരാസനം തിരുത്തിപ്പാടാന്‍ ഗാനഗന്ധര്‍വന്‍. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘സ്വാമി അയ്യപ്പന്‍’ എന്ന സിനിമയ്ക്ക് വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ തന്റെ സംഗീത ശൈലിക്ക് ചേരും വിധം ഗാനത്തിലെ രണ്ടുവരി മാറ്റി ചിട്ടപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് വേണ്ടി യേശുദാസ് ആലപിച്ച ഈ ഗാനമായിരുന്നു സന്നിധാനത്ത് അയ്യന്റെ താരാട്ട് പാട്ടായി മുഴങ്ങി കേട്ടിരുന്നത്. ആലാപനം അനായസമാക്കുന്നതിനു വേണ്ടി ഓരോ വരിയിലേയും സ്വാമി എന്ന പദം അന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അരി(ശത്രു) വിമര്‍ദ്ദനം(നിഗ്രഹിക്കുക) ഇവ പിരിച്ച് ഉപയോഗിക്കേണ്ടതിനു പകരം അരിവിമര്‍ദ്ദനം എന്ന് ചേര്‍ത്തു ഉപയോഗിക്കുകയായിരുന്നു.
1922-ല്‍ശാസ്താംകോട്ട കോന്നകത്ത് ജാനകി അമ്മ രചിച്ച കീര്‍ത്തനമാണ് ഹരിവരാസനം. നിലവിലെ തെറ്റുകള്‍ തിരുത്തിക്കൊണ്ട് ഈ ഗാനത്തിന് വീണ്ടും ഗാനഗന്ധര്‍വ്വന്‍ ശബ്ദം നല്‍കും.
Post Your Comments