
മലയാള സിനിമാ ലോകത്ത് ഏതു വിഷയത്തെക്കുറിച്ചും സ്വന്തം അഭിപ്രായം തുറന്നുപറയാൻ മടിയില്ലാത്ത നായികയാണ് റീമ കല്ലിങ്കൽ.നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്തു ‘വിമന്‍ ഇന്‍ കളക്റ്റിവ്’ എന്നൊരു സംഘടന റീമയുടെ നേതൃത്വത്തിൽ രൂപംകൊണ്ടിരുന്നു.എന്നാൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത് കൊണ്ടാവാം സിനിമയിൽ തന്റെ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്നു താരം പറഞ്ഞു.
പെണ്ണായി പിറന്നതില്‍ പലപ്പോഴും തനിക്ക് ദുഃഖം തോന്നിയിട്ടുണ്ടെന്നും. പെണ്ണിനെതിരെ അനിഷ്ടങ്ങള്‍ മാത്രമാണ് ഈ സമൂഹത്തില്‍ നടക്കുന്നതെന്നും ആ അവസ്ഥയോര്‍ത്ത് താന്‍ ഓരോ ദിവസവും ദുഃഖിക്കാറുണ്ടെന്നും താരം പറയുന്നു.ഒതുക്കലുകള്‍ സജീവമായി നടക്കുന്നുണ്ട്. തനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുണ്ട്. അതില്‍ ദുഖമില്ല. ആരെങ്കിലും അഭിനയിച്ചാല്‍ മതിയെന്നുള്ള കഥാപാത്രങ്ങള്‍ കിട്ടിയിട്ട് എന്ത് കാര്യമെന്നും താരം ചോദിക്കുന്നു.
Post Your Comments