തമിഴിലെ ഹാസ്യതാരം വടിവേലുവിനെതിരെ പരാതിയുമായി ശങ്കർ.വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന് 24-ാം പുലികേസി. ശങ്കര്‍ നിര്‍മിച്ച് ചിമ്പു ദേവന് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. മൂന്നാം തവണയാണ് ഇപ്പോള്‍ ഷൂട്ടിംഗ് മുടങ്ങിയത് . വടിവേലുവിന്റെ പിടിവാശിയാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ശങ്കറും പ്രൊഡക്ഷന്‍ ടീമും പരാതിപ്പെടുന്നത്.
വൻതുകയാണ് ചിത്രീകരണം തുടങ്ങിയതിന് ശേഷം പ്രതിഫലമായി വടിവേലു ആവശ്യപ്പെട്ടത് .ചിത്രത്തിനായി തീരുമാനിച്ച പല അഭിനേതാക്കളോടും ചേര്‍ന്ന് അഭിനയിക്കാന്‍ വടിവേലു മടി കാണിച്ചു. പേഴ്സണല്‍ കോസ്റ്റിയൂമറെ സിനിമയ്ക്കായി നിയമിക്കണമെന്നതായിരുന്നു താരത്തിന്റെ അടുത്ത ആവശ്യം. ഇത് അംഗീകരിച്ചെങ്കിലും ഇയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ പിരിച്ചുവിട്ടു. ഇതോടെയാണ് ഇപ്പോള്‍ ചിത്രം മുടങ്ങിയിരിക്കുന്നത്.
പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നടികര്‍ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
Post Your Comments