സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘രാമലീല’യുടെ സംവിധായകന് അരുണ്‍ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടോമിച്ചന് മുളകുപാടം തന്നെയാണ് അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രവും നിര്‍മ്മിക്കുന്നതെന്നാണ് പുതിയ വിവരം. 2018 ഏപ്രില്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. മോഹന്‍ലാലും അരുണ്‍ഗോപിയും ടോമിച്ചനും ചേര്‍ന്നുള്ള ഒരു ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു അരുണ്‍ ഗോപിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സംശയത്തിനിടയാക്കിയതിനു കാരണവും ഈ ഫോട്ടോയായിരുന്നു, എന്നാല്‍ ഇങ്ങനെയൊരു പ്രോജക്റ്റ് ആലോചനയിലുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
Post Your Comments