ഒരു കട്ടന്‍ ചായ കുടിക്കാന്‍ തീരുമാനിച്ചത് അബദ്ധമായോ എന്ന ചിന്തയിലാണ് സംവിധായകന് സുജിത് വാസുദേവ്. കാരണം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ പരമാവധി അഞ്ച് രൂപ വിലയുള്ള രണ്ട് ടീ ബാഗുകളും കുറച്ച് പഞ്ചസാരയും ചേര്‍ത്ത് നല്കുന്ന ഫില്‍ട്ടര്‍ കോഫീയ്ക്ക് (നമ്മുടെ സ്വന്തം കട്ടന്‍) വില 100 രൂപ. ഇത് കേള്‍ക്കുമ്പോള്‍ ആരും ഞെട്ടണ്ട. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒന്നുമല്ല നമ്മുടെ കൊച്ചിയിലാണ് സംഭവം.
കൊച്ചി ഇടപ്പള്ളിയിലെ ഒബ്റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടിലാണ് സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിന് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. ജിഎസ്ടി സഹിതമാണ് ബില്‍. 95 രൂപ 24 പൈസയാണ് ഫില്‍ട്ടര്‍ കോഫി അഥവാ കട്ടന്‍ചായയയുടെ ബില്‍. അഞ്ച് ശതമാനം ജി എസ് ടി. അത് 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്.
ഇങ്ങനെ നമ്മളെ പറ്റിക്കാന്‍ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അ സുജിത് വാസുദേവ് ബില്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബില്‍ നമ്ബര്‍ 14666. ഫില്‍ട്ടര്‍ കോഫി എന്നാണ് ബില്‍ ചെയ്തിരിക്കുന്നത്. ബില്ലില്‍ മലയാളത്തില്‍ കട്ടന്‍ചായ എന്ന് എഴുതിവെച്ചിട്ടുണ്ട്.
Post Your Comments