
മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖത്തിനിടെയായിരുന്നു നടന് അനൂപ് മേനോന് അവതാരകനില്‍ നിന്ന് അത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്.
“താങ്കള്‍ ആദ്യമായി അഭിനയിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തെയും അതിന്റെ സംവിധായകനായ വിനയനെയും താങ്കള്‍ മറന്നു പോകുന്നുണ്ടോ?” എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അനൂപ് മേനോന് മറുപടി നല്‍കിയത്
തിരക്കഥ എന്ന സിനിമയെക്കുറിച്ചും അതിന്റെ സംവിധായകന് രഞ്ജിത്തിനെക്കുറിച്ചും പറയുന്നത് പോലെ താങ്കള്‍ കാട്ടുചെമ്പകത്തെക്കുറിച്ചോ വിനയനെക്കുറിച്ചോ പറഞ്ഞു കേള്‍ക്കാത്തത് കൊണ്ടാണ് ഇത്തരമൊരു ചോദ്യം ചോദിക്കേണ്ടി വന്നതെന്നും അനൂപ് മേനോനെ ഇന്റര്‍വ്യു ചെയ്ത പ്രമുഖ മാധ്യമ പ്രവര്ത്തകന് വ്യക്തമാക്കിരുന്നു.
“കാട്ടുചെമ്പകം എന്നത് എന്റെ ആദ്യസിനിമയാണ്. എനിക്ക് സിനിമ എന്ന വലിയ മാധ്യമത്തിലേക്ക് ഒരു എന്‍ട്രി കിട്ടുന്നതും കാട്ടുചെമ്പകത്തിലൂടെയാണ്. എന്ത് കൊണ്ടും എന്റെ ആദ്യ സിനിമ കാട്ടുചെമ്പകമാണ്. എനിക്ക് സിനിമയിലേക്ക് ഒരു എന്‍ട്രി തരുന്നത് വിനയന് സര് തന്നെയാണ്,അതില്‍ ഒരു മാറ്റവുമില്ല. എനിക്ക് ഒരിക്കലും നിഷേധിക്കാന്‍ പറ്റാത്ത കാര്യമാണത്”. അനൂപ് മേനോന് വ്യക്തമാക്കി.
Post Your Comments