ബോളിവുഡിലെ താരദമ്പതികളായ ബിപാഷ ബസുവിനും, ഭകരണ് സിംഗിനും ഒരു പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ച ഈ ദമ്പതികളെ ട്രോള്‍ വര്‍ഷം ഒരുക്കിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്.
നിങ്ങലെപ്പോലെയുള്ള താരങ്ങള്‍ ഇത്തരമൊരു പരസ്യത്തില്‍ അഭിനയിക്കുന്നതിന്റെ ആവശ്യമെന്തെന്നും, സിനിമയില്‍ അവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നതെന്നും ചിലര്‍ പരിഹസിക്കുമ്പോള്‍, മറ്റു ചിലര്‍ താരദമ്പതികളെ അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്. സമൂഹത്തിനു നല്ലൊരു സന്ദേശം നല്കുന്ന പരസ്യ ചിത്രത്തിലാണ് അവര്‍ അഭിനയിച്ചതെന്നും അത് മോശപ്പെട്ട കാര്യമല്ലെന്നും അവര്‍ വാദിക്കുന്നു. ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതെന്നായിരുന്നു ബിപാഷയുടെ വിശദീകരണം.
Post Your Comments