CinemaNEWSTollywood

പ്രതീക്ഷയോടെ താരദമ്പതികളുടെ മകള്‍ ; നായികയായുള്ള ആദ്യചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെയാണ് പ്രിയദര്‍ശന്‍- ലിസി ദമ്പതികളുടെ മകള്‍ കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിക്രം കെ .കുമാര്‍ ആണ് . ഡിസംബര്‍ 22-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തെലുങ്ക് ചിത്രത്തിലേക്ക് മാത്രം ശ്രദ്ധ നല്‍കാതെ തമിഴ് , മലയാളം തുടങ്ങിയ ഭാഷകളിലും കല്യാണി അഭിനയിക്കാനെത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.ബോളിവുഡിലും കല്യാണി നോട്ടം വയ്ക്കുന്നുണ്ട്‌ . ആദ്യ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കല്യാണി. തന്റെ ആദ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് താരം.

shortlink

Related Articles

Post Your Comments


Back to top button