![](/movie/wp-content/uploads/2017/11/13882442_10206184793691684_5418643641380457263_n.jpg)
തീയറ്റർ ഉടമകൾക്ക് പുതു മുഖങ്ങളുടെ ചിത്രങ്ങളോടുള്ള സമീപനം തുറന്നു കാണിക്കുന്നതാണ് വൈശാഖ് വേലായുധൻ എന്ന യുവനടന്റെ ഫേസ്ബുക് പോസ്റ്റ് .പുതുമുഖങ്ങളെ അണിനിരത്തിയുള്ള ഒരു ചിത്രം കാണാൻ താനൂരുള്ള PVS എന്ന തീയറ്ററിൽ പോയപ്പോഴുണ്ടായ ദുരനുഭവവും അവരുടെ പെരുമാറ്റത്തിലൂടെ ,മനസ്സിലാക്കാൻ സാധിച്ച ഒരു ചതിയും തുറന്നെഴുതിയിരിക്കുകയാണ് വൈശാഖ്.
ചിത്രം പ്രസ്തുത തീയറ്ററിൽ എത്തുന്നതായി അറിഞ്ഞ വൈശാഖ്, ചിത്രം കാണാൻ സമയത്തിന് മുൻപ് തന്നെ തീയറ്ററിൽ എത്തി. എന്നാൽ അവിടെ ചെന്നപ്പോൾ അങ്ങനെ ഒരു സിനിമയെ കുറിച്ച് അവർക്ക് അറിയുക പോലും ഇല്ല എന്നായിരുന്നു പ്രതികരണം. സിനിമയുടെ സംവിധായകനെ പരിചയം ഉള്ളത് കൊണ്ട് അദ്ദേഹത്തെ നേരിട്ട് വിളിച്ചു. അദ്ദേഹം തിയ്യേറ്ററുകാരെ വിളിച്ചതിനു ശേഷം എന്തോ സാങ്കേതിക തകരാർ ആണെന്നും അടുത്ത ഷോ കാണാമെന്നും അറിയിച്ചു.തുടർന്ന് വീണ്ടും തീയറ്ററിൽ എത്തിയെങ്കിലും അവസ്ഥയിൽ മാറ്റമില്ലായിരുന്നു എന്ന് പറയുന്നു വൈശാഖ്.പിന്നീട് വിളിച്ചു ചോദിച്ചിട്ട് പോകാമെന്നു കരുതി തീയറ്ററിന്റെ നമ്പർ ആവശ്യപ്പെട്ടപ്പോൾ അതും നൽകിയില്ല എന്നും വൈശാഖ് പറയുന്നു.
പുതുമുഖങ്ങളുടെ ചിത്രങ്ങൾ ആയതുകൊണ്ടാണോ ഇത്തരം ചതി തീയറ്റർ ഉടമകൾ വിതരണക്കാരോട് കാണിക്കുന്നതെന്നും വൈശാഖ് ചോദിക്കുന്നു.ഇത്തരം സമീപനം മൂലം ഇല്ലാതാകുന്നത് ഒരുപാടുപേരുടെ സ്വപ്നങ്ങളാണെന്നും ചിത്രം ഇത്തരത്തിൽ തടഞ്ഞ് വെക്കപ്പെടുന്ന പ്രവണതയിൽ ചിത്രം നല്ലതല്ലെന്നും ഓടുന്നില്ലെന്നുമുള്ള ചീത്തപ്പേരാണ് ബാക്കിയാവുന്നതെന്നും ഈ സംഭവം തെളിയിക്കുന്നു.
Post Your Comments