വിവാദ ചിത്രം ‘പത്മാവതി’ക്ക് പിന്നാലെ മറാത്തി ചിത്രം ‘ദഷ്‌ക്രിയ’ക്കെതിരെയും സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. ബ്രാഹ്മണരെ അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളതെന്നും അതിനാല്‍ ചിത്രം റിലീസ് ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രാഹ്മണര്‍ തെറ്റായ രീതിയില്‍ പണം സമ്പാക്കുന്നതായാണ് ട്രെയിലറില്‍ കാണിക്കുന്നതെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.
ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ മറാത്തി ചിത്രം കൂടിയാണ് ‘ദഷ്‌ക്രിയ’. മികച്ച മറാത്തി ചിത്രം, സഹനടന്‍, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ഈ ചിത്രം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രത്തിനെതിരെ പ്രതിഷേധവുമായി അഖില ഭാരതീയ ബ്രാഹ്മണ മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്മണരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഘടന പൂനെ പൊലീസിന് കത്തയച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഇവര്‍ തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments