BollywoodCinemaGeneralNEWS

പദ്മാവതി’ സിനിമയ്ക്ക് ദുബായില്‍ നിന്ന് ഫണ്ട്; സുബ്രഹ്മണ്യന്‍ സ്വാമിയെ വെല്ലുവിളിച്ച് പങ്കജ് നിഹലാനി

ബോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയ സംസാര വിഷയം ‘പദ്മാവതി’ സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. രാജസ്ഥാനിലെ രജപുത്രവംശത്തിന്റെ സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് സഞ്ജയ്‌ ലീല ബന്‍സാലി ചിത്രം ഒരുക്കിയിരുക്കുന്നതെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഇന്ത്യന്‍ സംസ്കാരത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവിനായി ദുബായില്‍ നിന്ന് ഫണ്ട് വന്നിട്ടുണ്ടെന്നായിരുന്നു പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഇത്തരം ആരോപണത്തെ വെല്ലുവിളിച്ചു കൊണ്ട് പങ്കജ് നിഹലാനി രംഗത്തെത്തി.

“ഇയാള്‍ എന്തൊക്കെയാണ് പറയുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ‘വ്യാകം 18 മോഷന്‍ പിക്ചേഴ്സ് ആണ് ‘പദ്മാവതി’ നിര്‍മ്മിക്കുന്നത്. അതുകൊണ്ട് ഇത്തരം ആരോപണത്തില്‍ എന്ത് അടിസ്ഥാനമാണ് ഉളളതെന്നും, പങ്കജ് നിഹലാനി ചോദിക്കുന്നു. സഞ്ജയ്‌ ലീല ബന്‍സാലിയെപ്പോലെ ഒരു സംവിധായകന്‍ ഒരിക്കലും ഇന്ത്യന്‍ സംസ്കാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സിനിമ ചെയ്യില്ല. അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങള്‍ എടുത്താല്‍ അത് മനസിലാകുമെന്നും നിഹലാനി വ്യക്തമാക്കി. പദ്മാവതി ഇറങ്ങി കഴിയുമ്പോള്‍ ഈ ചിത്രത്തിനെതിരെ മുറവിളി കൂട്ടുന്നവര്‍ക്ക് എല്ലാം ബോധ്യമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രം നിര്‍മ്മിക്കാന്‍ ദുബായില്‍ നിന്ന് ഫണ്ട് വന്നിട്ടുണ്ടെങ്കില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് അത് തെളിയിക്കാമോ? എന്നും നിഹലാനി വെല്ലുവിളിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button