ശങ്കര്‍- രജനീകാന്ത് ടീമിന്റെ ‘യന്തിരന് 2.0’വിന്റെ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ കാതോര്‍ത്ത് ഇരിക്കുന്നവരാണ് നാം.അണിയറയില്‍ ശങ്കര്‍ അത്ഭുതമൊരുക്കുമ്പോള് വല്ലാത്ത ഒരു അകാംഷയിലാണ് ശങ്കറിന്റെ സിനിമകള്‍ ഇഷ്ടപെടുന്ന ആരധക സമൂഹം. സ്റ്റൈല്‍ മന്നന് ചിത്രത്തിനായി കാത്തിരിക്കുന്നവരുടെ നീണ്ട നിരയും ഏറെയാണ്. യന്തിരന് 2.0വിന്റെ ശബ്ദ വിന്ന്യാസത്തില്‍ ചുക്കാന്‍ പിടിക്കുന്നത് മലയാളികളുടെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയാണ്.
ഒരു തമിഴ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് റസൂല്‍ പൂക്കുട്ടി പങ്കുയ്ക്കുന്നതിങ്ങനെ
“ഞാന്‍ എല്ലാ ചിത്രങ്ങളെയും എന്റെ ആദ്യ ചിത്രമായാണ് സമീപിക്കാറുള്ളത്. യന്ത്രമനുഷ്യനുവേണ്ടി ജോലി ചെയ്യുന്ന സമയത്ത് ഞാന്‍ ശരിക്കും സംഘര്‍ഷം അനുഭവിക്കുകയായിരുന്നു, എല്ലാ ആഴ്ചയും ഞാന്‍ ഷങ്കറിനെ വിളിക്കും. എന്നിട്ട് കരയാന്‍ തുടങ്ങും. ഒരു മല കയറുന്ന അനുഭവമായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ദൃശ്യഭാഷ കാണുമ്പോള്‍ ഓരോ ഓരോ ചുവടുവയ്ക്കുന്നത് പോലെയായിരുന്നു.”
Post Your Comments