BollywoodLatest News

ആ രംഗത്തെക്കുറിച്ച് ഓർക്കുബോൾ ഇപ്പോഴും അറപ്പ് തോന്നും : ലക്ഷ്മി റായ്

ലയാള ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മി റായ്.മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടേയും നായികയായി മലയാളത്തിൽ തിളങ്ങിയ താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്.ജൂലി 2 എന്ന ചിത്രത്തിലൂടെ അതീവ ഗ്ലാമറസായാണ് ലക്ഷ്മി എത്തുന്നത് .എന്നാൽ ചിത്രത്തിലെ ഒരു രംഗം അഭിനയിച്ചപ്പോൾ അറപ്പ് തോന്നിയെന്ന് താരം തുറന്നുപറഞ്ഞു.

ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്‍റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത അറപ്പാണ്.”-ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button