തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് അറം.തീയേറ്ററുകളിൽ നല്ല നിലയിൽ ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ് അതിനിടയിൽത്തന്നെ ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങി.വ്യജ ചിത്രങ്ങൾ കാണുന്നവരോട് അറത്തിന്റെ നിർമാതാക്കൾക്ക് ചിലത് പറയാനുണ്ട്.
ചിത്രം എങ്ങനെ വേണമെങ്കിലും കണ്ടോളു. എന്നാല്‍, അത് ഇഷ്ടപ്പെട്ടാല്‍ ടിക്കറ്റിന്‍റെ പണം നിര്‍മാതാക്കള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതരണം എന്ന നിബന്ധനയാണ് നിര്‍മാതാക്കളായ കെ.ജെ. ആര്‍. സ്റ്റുഡിയോസ് മുന്നോട്ടുവച്ചത്.
നിങ്ങള്‍ അറം വ്യാജ പതിപ്പ് കാണുകയും ചിത്രം ഇഷ്ടപെട്ടാല്‍ വ്യാജന്‍ കണ്ടതില്‍ കുറ്റബോധം തോന്നുകയുമാണെങ്കില്‍ ടിക്കറ്റിന് വരുന്ന തുക ഞങ്ങള്‍ക്ക് അയച്ചു തരിക. നല്ല ചിത്രങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക . മാത്രമല്ല പകര്‍പ്പവകാശം ലംഘിച്ച് ഇത്തരം വ്യാജ പതിപ്പുകള്‍ ഇറക്കുന്ന സൈറ്റുകള്‍ കോപ്പിറൈറ്റ് മീഡിയയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്നും കെ ജെ ആര്‍ സ്റ്റുഡിയോസ് ട്വീറ്റ് ചെയ്തു
Post Your Comments