BollywoodCinemaNEWS

നമുക്കറിയില്ല ആരൊക്കെ എന്തൊക്കെയാണ് പകര്‍ത്തുന്നതെന്ന്; ഗ്ലാമര്‍ നായിക സെറീന ഖാന്‍

‘അക്‌സര്‍ 2’ എന്ന ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടെ അതീവ ഗ്ലാമറസായി അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം സെറീന ഖാന്‍.
 
“സത്യസന്ധമായി പറഞ്ഞാല്‍ സെക്സിയായി അഭിനയിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ചിത്രീകരണ സമയത്ത് ഒരുപാട് പേരുണ്ടാകും സെറ്റില്‍. എല്ലാവരും നമ്മളെ തന്നെ നോക്കിയിരിക്കുകയായിരിക്കും. ഒരു മോശം ആംഗിളിലുള്ള നമ്മുടെ പകര്‍ത്തപ്പെടുമെന്ന് ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നമ്മള്‍ ആഗ്രഹിക്കില്ല. ഇപ്പോള്‍ എല്ലാവരുടെയും കൈയില്‍ ഫോണും ക്യാമറയുമുണ്ടാകും. നമുക്കറിയില്ല ആരൊക്കെ എന്തൊക്കെയാണ് പകര്‍ത്തുന്നതെന്നും എന്തൊക്കെയാണ് ചോര്‍ത്തുന്നതെന്നും”- സെറീന പറയുന്നു. മൗറീഷ്യസില്‍ ചിത്രീകരിച്ച അക്‌സര്‍ 2വിലെ ഗാനത്തിന്റെ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ലെന്നും സെറീന പങ്കുവയ്ക്കുന്നു. .ബീച്ചില്‍ ദിവസം മുഴുവന്‍ ചിത്രീകരണമുണ്ടായിരുന്നുവെന്നും, കനത്ത ചൂടില്‍ തന്റെ തൊലി പൊള്ളിപോയെന്നും താരം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button