വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സൂപ്പര്‍ താരം അമിതാഭ് ബച്ചന് പരിക്കേറ്റത് ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. പരിക്കേറ്റ ബച്ചന് ആഴ്ചകളോളം കോമ സ്റ്റേജിലുമായി, ആരാധകരുടെ അകമഴിഞ്ഞ പ്രാര്‍ത്ഥനയുടെ ഫലമായി അമിതാഭ് ബോളിവുഡിന്റെ സൂപ്പര്‍ നായകനായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും പങ്കിടുകയാണ് താരം.
കൂലിയിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഭൂതകാല ദുരന്തകഥയെ കുറിച്ച് അമിതാഭ് പരമാര്‍ശിച്ചത്.
“കൂലിയിലെ ആ ഇടിയില്‍ ഞാന്‍ വീണുപോയി. മരണത്തിന്റെ വക്കിലെത്തി. പിന്നെ എഴുന്നേറ്റു. അതിനെ അതിജീവിച്ചു. എവിടെയാണ് നിര്‍ത്തിയത് അവിടേയ്ക്ക് തിരിച്ചുവന്നു. എന്നെ വീഴ്ത്തിയ ഇടിയെ ഇടിച്ചുവീഴ്ത്തിക്കൊണ്ടു തന്നെ. എഴുന്നേല്ക്കൂ, പോരാടു. ഒരിക്കലും വിട്ടുകൊടുക്കരുത്”- ബിഗ്ബി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments