നാല്‍പ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി അംഗം അപൂര്‍വ അസ്രാനി രാജിവെച്ചു. സംവിധായകനും ജൂറി അധ്യക്ഷനുമായ സുജയ് ഘോഷ് രാജിവെച്ചതിന് പിന്നാലെയാണ് അപൂര്‍വ അസ്രാനിയും രാജിവെച്ചത്.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതോടെയാണ് ജൂറിയില്‍ പൊട്ടിത്തെറി തുടങ്ങിയത്. മലയാളി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമാണ് ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍. ഇവ ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇരു ചിത്രങ്ങളുടെയും പ്രാധാന്യത്തെ കുറിച്ച് അസ്രാണി ട്വീറ്റും ചെയ്തിരുന്നു.
Post Your Comments