BollywoodCinemaGeneralNEWSUncategorized

“ഒരുപാട് തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്” ; വിശേഷങ്ങളുമായി സിദ്ധാര്‍ഥ് മല്‍ഹോത്ര

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സിദ്ധാര്‍ഥ് മല്‍ഹോത്ര. കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ബോളിവുഡിന്റെ താരമാകുന്നത്. വിവാഹം അത്യന്താപേക്ഷിതമായ കാര്യമാണെന്ന് കരുതിന്നില്ലെന്നും രണ്ടു പേരുടെ ദൃഢമായ ബന്ധത്തിന് സമൂഹത്തിന്റെ അനുമതി ആവശ്യമുണ്ടോ? എന്നും സിദ്ധാര്‍ഥ് ചോദിക്കുന്നു.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ഥ് മല്‍ഹോത്ര പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പങ്കിട്ടത്.

“ആകര്‍ഷകയായ ഒരു യുവതിയെ കണ്ടുമുട്ടുകയാണെങ്കില്‍ അവരുമായി ഒരു ഡേറ്റിനായി ഞാന്‍ കാത്തിരിക്കാറില്ല. അപ്പോള്‍ തന്നെ അവരോട് ഒരു ഡിന്നറിനു താല്പര്യമുണ്ടോ എന്ന് ചോദിക്കും. ഒരുപാട് തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. 
ശാരീരികമായ ആകര്‍ഷണത്തെക്കാളും, ഞാന്‍ ശ്രദ്ധിക്കുന്നത് നല്ലൊരു വ്യക്തിത്വമുണ്ടോ എന്നാണ്. വിവാഹം പ്രധാനപ്പെട്ട ഒരു കാര്യമായി കാണാനാവില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതും ദൃഢമായ ബന്ധമാണ്. അതിന് സമൂഹത്തിന്റെ അനുമതി ആവശ്യമില്ല”.– സിദ്ധാര്‍ഥ് മല്‍ഹോത്ര

shortlink

Related Articles

Post Your Comments


Back to top button