സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ടുള്ള ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കറിന്റെ നിലപാടിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സോനം കപൂര്‍. സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്നും അത് മാറി അവര്‍ സ്വാഭാവിക മനുഷ്യരാവുമെന്നുമുള്ള രവിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സോനം.
സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവികവുമാണ്. ഇത് മാറ്റാനാവുമെന്ന് പറയുന്നത് ഉത്തരവാദിത്വമില്ലായ്മയാണ്. ഈ ആള്‍ദൈവങ്ങള്‍ക്കൊക്കെ എന്തു പറ്റി. സോനം ചോദിക്കുന്നു.
ജെ.എന്‍.യുവില്‍ നെഹ്റു സ്മാരക പ്രഭാഷണം നടത്തുമ്പോഴാണ് ഒരു വിദ്യാര്‍ഥി തന്റെ മാനസികാവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്. സ്വവര്‍ഗാനുരാഗം കാരണം വീട്ടുകാരും സുഹൃത്തുക്കളും തന്നോട് മോശമായി പെരുമാറുന്നുവെന്നു പറഞ്ഞ വിദ്യാര്‍ഥി ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാമോ? എന്നും ശ്രീ ശ്രീ രവി ശങ്കറിനോട് ചോദിച്ചു,കുട്ടിയോടുള്ള രവി ശങ്കറിന്റെ മറുപടിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വിദ്യാര്‍ഥിയോടുള്ള രവിശങ്കറിന്റെ മറുപടി. ഇങ്ങനെ(ചുരുക്ക രൂപത്തില്‍)
“സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണ്. അത് സ്ഥിരമായ ഒരു കാര്യമല്ല. താത്കാലികമായ ഒരു പ്രവണതയാണെന്ന് തിരിച്ചറിഞ്ഞ് ഇതിനെ ഇപ്പോള്‍ അംഗീകരിക്കുക. അത് മാറിയേക്കാം. സ്വവര്‍ഗാനുരാഗികളായ ഒരുപാട് പുരുഷന്മാര് പിന്നീട് സാധാരണ മനുഷ്യരായി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”
Post Your Comments