റിലീസിനെത്തുന്നതിനു മുന്‍പേ തന്നെ ഒടിയനിലെ മോഹന്‍ലാല്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ഫ്രാന്‍സില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തിനു കീഴില്‍ കഠിനമായ അഭ്യാസമുറകളും വ്യായാമ മുറകളും അഭ്യസിക്കുന്ന മോഹന്‍ലാലിന്റെ ശരീരഭാരം കുറച്ചുള്ള രൂപ മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
മേയ്ക്ക് ഓവറിനായി ഒരു മാസത്തോളം ചിത്രത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ഡിസംബര്‍-5 നു മോഹന്‍ലാല്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ശരീരഭാരം കുറച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. മാണിക്യന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി പതിനഞ്ച് കിലോയോളം ശരീര ഭാരമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്.
Post Your Comments