ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസുകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ്. ഓണ്‍ലൈനില്‍ ഇന്ന് രാവിലെയാണ് ബുക്കിംഗ് ആരംഭിച്ചത്. ഉച്ചയായപ്പോഴേക്കും പാസുകളെല്ലാം തന്നെ ചലച്ചിത്ര പ്രേമികള്‍ സ്വന്തമാക്കി. ഒരു മണിയോടെ പാസുകള്‍ കിട്ടാനില്ലാത്ത അവസ്ഥയായി. ഏഴായിരം പാസുകളായിരുന്നു പൊതു വിഭാഗത്തിനായി നീക്കിവെച്ചിരുന്നത്. ആറായിരത്തോളം പാസുകളാണ് ഇന്ന് ചലച്ചിത്രാസ്വാദകര്‍ ബുക്ക് ചെയ്തെടുത്തത്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ആയിരം പാസുകള്‍ ലഭിക്കാതെ പോയവര്‍ക്ക് വരും ദിവസങ്ങളില്‍ ബുക്ക് ചെയ്യാമെന്നും, സാങ്കേതിക പ്രശ്നങ്ങള്‍ കൃത്യമായി പരിഹരിക്കുമെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ എട്ടിന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള ഡിസംബര്‍ 15നു അവസാനിക്കും. ആകെയുള്ള പാസുകള്‍ 10,000-മാക്കി ചുരുക്കിയിരുന്നു, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വരും ദിവസങ്ങളില്‍ പാസ് ലഭ്യമാകും.
Post Your Comments