KollywoodLatest News

‘ആത്മീയതയാണ് എന്‍റെ സ്വഭാവത്തെ മാറ്റിയത്’ ആ സംഭവത്തെക്കുറിച്ച് ധൻസിക പറയുന്നു

മിഴിലെ യുവതാരം ധൻസിക അടുത്തിടെ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. പൊതുവേദിയില്‍ വച്ച് സംവിധായകനും നടനുമായ ടി.രാജേന്ദറിന്‍റെ ശകാരത്തിന് പാത്രമേണ്ടിവന്ന ധന്‍സികയ്ക്ക് പക്ഷേ, അതോടൊപ്പം തന്നെ വലിയ പിന്തുണയും ലഭിച്ചിരുന്നു.ആ സംഭവത്തെപ്പറ്റി താരം ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതികരിച്ചത് ഇങ്ങനെയാണ്.

”ടി രാജേന്ദര്‍ ആത്മീയതയുള്ള ആളാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, അത്തരത്തില്‍ ആത്മീയതയുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ സാധിക്കില്ല. കാരണം എനിക്കറിയാം ആത്മീയത എന്താണെന്ന്.അതില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ സമചിത്തതയോടെ കാണാന്‍ പഠിച്ചത്. യഥാര്‍ഥ സ്വഭാവം വച്ച് ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തിയായിരുന്നു പക്ഷേ, ആത്മീയതയാണ് എന്‍റെ സ്വഭാവത്തെ മാറ്റിയത്.

ടി.ആര്‍ അന്ന് വേദിയില്‍ വച്ച് പറഞ്ഞത് മാധ്യമങ്ങളെല്ലാം കണ്ടതാണ്. ആ ഞെട്ടലിൽ നിന്ന് പുറത്തുവരാന്‍ ഞാന്‍ ഏഴ് ദിവസമെടുത്തു. ഞാൻ മുമ്പും ഇതുപോലെ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് നിശ്ശബ്ദയായിരിക്കാന്‍ തീരുമാനിച്ചത്. എല്ലാ മേഖലയിലും സ്ത്രീകൾ സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഞാന്‍ എല്ലാ പുരുഷന്മാരെയും കുറ്റപ്പെടുത്തുകയല്ല. മറിച്ച് എനിക്ക് ഇവിടെ വരെ എത്താന്‍ എല്ലാ സഹായവും പിന്തുണയും തന്ന പുരുഷന്മാരോട് നന്ദി പറയാനാണ് ഈ അവസരം ഉപയോഗിക്കുന്നത്”-ധന്‍സിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button