
തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ കടുത്ത ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീനാഥ് . വിജയ് ഫാന്‍സ് അസോസിയേഷന് തിരുവനന്തപുരം ഘടകം അധ്യക്ഷനായിരുന്ന ശ്രീനാഥ് കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു വാഹനാപകടത്തിലാണ് മരിക്കുന്നത്.വിജയ് ചിത്രം മെര്‍സലിന്റെ റിലീസിന് മുന്നോടിയായി ബാനറുകള്‍ കെട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ശ്രീനാഥിനു വേണ്ടി സുഹൃത്തുക്കൾ ചേർന്ന് ലൗവ് ടുഡേ എന്ന അനുസ്മരണം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ചടങ്ങിൽപങ്കെടുക്കാന്‍ വിജയിയുടെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ എത്തി.ശ്രീനാഥിന്റെ കുടുംബാംഗങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ ധനസഹായം ചന്ദ്രശേഖര്‍ സമര്‍പ്പിക്കുകയുണ്ടായി.
കേരളത്തിലെ വിജയ് ആരാധകരില്‍ പ്രധാനിയായിരുന്നു ലവ് ടുഡേ ശ്രീനാഥ്. പോക്കിരി സൈമണ്‍ എന്ന സിനിമയില്‍ അപ്പാനി ശരത് ചെയ്ത ലൗവ് ടുഡേസ് ഗണേഷ് എന്ന കഥാപാത്രത്തിന് പ്രചോദനമായാത് ശ്രീനാഥ് ആയിരുന്നു.
Post Your Comments