തന്റെ പുതിയ ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തില്‍ പോണ് താരം മിയ ഖലീഫ അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മിയ ഖലീഫ ഒരു ഇന്ത്യന്‍ ചിത്രത്തിലും അഭിനയിക്കുന്നില്ലെന്ന് അവരുമായുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിരുന്നു. അതോടെ മിയ ഖലീഫയുടെ പേര് മാറി ആ സ്ഥാനത്ത് സണ്ണി ലിയോണിന്റെ നാമമെത്തി. മിയ പോയെങ്കില്‍ പോട്ടെ താന്‍ സണ്ണി ലിയോണിനെ കൊണ്ട് വരുമെന്നു സംവിധായകന് ഒമര്‍ ലുലു പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് ഒമര്‍ ലുലു രംഗത്തെത്തി. മാതൃഭൂമി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലായിരുന്നു ഒമറിന്റെ പ്രതികരണം
“എന്റെ സിനിമയ്ക്ക് വേണ്ടി ഞാന്‍ സണ്ണി ലിയോണിനെയോ, മിയ ഖലീഫയോ സമീപിച്ചിട്ടില്ല, മിയ ഖലീഫ പോയെങ്കില്‍ പോകട്ടെ സണ്ണി ലിയോണിനെ കൊണ്ട് വരുമെന്ന് പറഞ്ഞത് ഞാനല്ല ആ നിര്‍മ്മാണ കമ്പനിയാണ്. ചങ്ക്സിന്റെ രണ്ടാം ഭാഗം അടുത്ത മേയില്‍ ആരംഭിക്കും. ആദ്യഭാഗത്തിലെ താരങ്ങളാകില്ല രണ്ടാം ഭാഗത്തിലെത്തുക. ഹണി റോസ് ചിത്രത്തിലുണ്ടാകാന് സാധ്യതയുണ്ട്. മിയ ഖലീഫയോ, സണ്ണി ലിയോണോ അഭിനയിക്കുന്ന കാര്യത്തില്‍ ചിത്രം തുടങ്ങുന്നതിനു മുന്‍പ് തന്നെ സ്ഥിരീകരണം ഉണ്ടാകും.”- ഒമര്‍ ലുലു
Post Your Comments