അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായി സംവിധായകന്‍ രഞ്ജിത്ത് അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ ചിത്രത്തെ സംബന്ധിച്ചുള്ള മറ്റൊരു വാര്‍ത്ത എന്തെന്നാല്‍ രഞ്ജിത്തിനു മുന്നില്‍ ക്ലാപ്പടിച്ഛത് അദ്ദേഹത്തിന്റെ മകനായ അഗ്നിവേശ് രഞ്ജിത്ത് ആണ്.
അച്ഛനു മുന്നില്‍ മകന്‍ ക്ലാപ്പടിക്കുന്ന അപൂര്‍വ്വ നിമിഷത്തിനു സാക്ഷിയാകുകയായിരുന്നു അഞ്ജലിയുടെ പുതിയ ചിത്രം. അഞ്ജലിയുടെ മുന്‍ ചിത്രങ്ങളിലും അഗ്നിവേശ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിവാഹ ശേഷമുള്ള നസ്രിയയുടെ മടങ്ങി വരവിന് കൂടി സാക്ഷ്യം വഹിക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷു റിലീസായിട്ടാകും തിയേറ്ററുകളിലെത്തുക. രജപുത്രയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക.
Post Your Comments