അടുത്തിടെ വിവാദ പരാമർശം നടത്തിയ സംവിധായകൻ മേജർ രവി തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു മാധ്യമങ്ങളോട് പറഞ്ഞു.ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ താന്‍ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ശത്രുക്കളാകും ഇതിന് പിന്നില്ലെന്നും മേജര്‍ രവി പറഞ്ഞു .
ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ സമ്പാദ്യം കൂടുമ്പോള്‍ ആ ആരാധനാലയത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവണത്തേയ്ക്കെതിരെയാണ് താന്‍ അഭിപ്രായപറഞ്ഞതെന്നും .ഇത്തരത്തില്‍ ക്ഷേത്രം ഏറ്റെടുക്കുമ്പോള്‍ ഏതൊരു ഹിന്ദുമത വിശ്വാസികൾക്കും ഉണ്ടാകുന്ന പ്രതിക്ഷേധമാണ് താന്‍ അറിയിച്ചതെന്നും മേജര്‍ രവി പറഞ്ഞു
Post Your Comments