ഡിസംബര്‍ 12 നാണ് രജനികാന്തിന്റെ ജന്മദിനം. സ്റ്റൈൽ മന്നൻ രജനിയുടെ ഈ വർഷത്തെ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്.ആരാധകർ ഉറ്റുനോക്കുന്ന ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം അന്നേ ദിവസം ഉണ്ടാകുമെന്നാണ് സൂചനകൾ.
നടൻ കമലഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവും തുടർന്നുള്ള സംഭവ വികാസങ്ങളും ആരാധകരെ രജനി എന്നാണ് ഇനി രാഷ്ട്രീയത്തിലേക്കെന്ന ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചിരുന്നു.അതിനൊരു ഉത്തരം അദ്ദേത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെന്നും പിന്നീട് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്ത്തിക്കുമെന്നുമൊക്കെയാണ് കേൾക്കുന്ന വാർത്തകൾ .
Post Your Comments