താര ജാഡകൾ ഒന്നുമില്ലാത്ത നടനാണ് വിജയ് സേതുപതി.അതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകര്‍ മക്കള്‍ സെല്വന് എന്നു വിളിക്കുന്നത്. ഇപ്പോഴിതാ, അരയല്ലൂര്‍ ജില്ലയിലെ സ്കൂളുകളിലേക്ക് 50 ലക്ഷം രൂപ ധന സഹായവുമായി എത്തിയിരിക്കുകയാണ് താരം.
അനില്‍ ഫുഡ് പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് ലഭിച്ച 50 ലക്ഷം രൂപയാണ് താരം സ്കൂളുകളിലേക്ക് സംഭാവന നല്‍കിയത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുള്‍ക്ക് വേണ്ടിയും, അംഗണ്‍വാടികളിലേക്ക് വേണ്ടിയും, പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുമാണ് ധനസഹായം.
ഡോക്ടറാകാന്‍ കഴിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനിതയുടെ നാട് അരയല്ലൂരില്‍ ആണ്. അനിതയുടെ ഓര്‍മക്കായിട്ടാണ് വിജയ് സേതുപതി ഇത് ചെയ്തത്. സിനിമാലോകത്ത് നിന്ന് നിരവധി പേര് അനിതയുടെ മരണത്തിനു കാരണമായ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നു.
Post Your Comments