
തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് നടന് രജനി കാന്ത് ഇറങ്ങുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ പാര്‍ട്ടിയുമായാണ് അദ്ദേഹത്തിന്റെ കടന്നുവരവ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെങ്കിലും ഭാവിയില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും സൂചന.
ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ 67-ആം ജന്മദിനം. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രജനീകാന്ത് ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു.
പ്രമുഖ നടന് കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജന്മദിനത്തില് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിക്ഷീച്ചെങ്കിലും ‘മയ്യം വിസില്‍’എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കുക മാത്രമായിരുന്നു നടന്നത്.
Post Your Comments