Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaEast Coast VideosIndian CinemaInterviewsLatest NewsVideos

സിനിമാ വിശേഷങ്ങളുമായി കൃഷ്ണ പൂജപ്പുര

സൂപ്പർ‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കൃഷ്ണ പൂജപ്പുര. മികച്ച ഹാസ്യ സാഹിത്യകാരനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ പുതിയ സിനിമകളുടെ തിരക്കഥയൊരുക്കുന്ന തിരക്കിലാണ് കൃഷ്ണ പൂജപ്പുര ഇപ്പോൾ. ‘സുഖമാണോ ദാവീദേ’ എന്ന ചിത്രമാണ് ചിത്രീകരണം പൂര്‍ത്തിയായ ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രം. ‘ഗപ്പി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചേതനും,യുവനടൻ ഭഗത് മനുവേലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാട്ടിൻപുറം പശ്ചാത്തലമാക്കി അനിയന്റെയും സ്നേഹ സമ്പന്നനായ ഒരു ജ്യേഷ്ഠന്റെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ്‌ ചന്ദ്രൻ,രാജ് മോഹൻ എന്നിവർ ചേർന്നാണ്. ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. കൃഷ്ണ പൂജപ്പുര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നവംബർ അവസാനത്തോടെ ചിത്രീകരണം തുടങ്ങുന്ന സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ചാർളീസ് ഏയ്‌ഞ്ചൽ’ എന്ന ചിത്രത്തിന്റെ രചനയിലാണിപ്പോൾ. യുവതാരങ്ങളെ നായകരാക്കി റൊമാന്റിക് കോമഡി ചിത്രത്തിനുവേണ്ടിയാണ് ഈ സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

‘ഇവർ വിവാഹിതരായാൽ’ ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. ഹാപ്പി ഹസ്ബന്റ്, കുഞ്ഞളിയൻ, ഫോർ ഫ്രെണ്ട്സ്,ഹസ്ബന്റ്സ് ഇൻ‍ ഗോവ എന്നിവയും ഈ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രങ്ങളാണ്. ‘ഇത് താൻടാ പൊലീസ്’ എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം മനോജ്‌ പാലോടൻ സംവിധാനം ചെയ്യുന്ന ‘കൊഴുപ്പാണ്‌ കുഴപ്പം’ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. കൂടാതെ മറ്റ് ചിത്രങ്ങളുടെ തിരക്കഥാ ചർച്ചയും നടക്കുന്നുണ്ട്. വീണ്ടും സിനിമകളുടെ തിരക്കിലേക്ക് എത്തുന്ന കൃഷ്ണ പൂജപ്പുര തന്‍റെ പുതിയ സിനിമാ വിശേഷങ്ങൾ ഈസ്റ്റ് കോസ്റ്റ് മൂവീസിനോട് പങ്കുവയ്ക്കുന്നു..

വീഡിയോ ലിങ്ക്

shortlink

Related Articles

Post Your Comments


Back to top button