CinemaKollywoodNEWS

വിജയിയെ തല്ലിയതിന് അദ്ദേഹത്തിന്‍റെ ആരാധകര്‍ എനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു: ഹരീഷ്

“ഞങ്ങളുടെ സൂപ്പര്‍ താരം വിജയിയെ നീ തല്ലിയല്ലേ” എന്ന് ചോദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വലിയ ഒരു ആരധക സംഘം എനിക്ക് നേരെ തിരിഞ്ഞത്. ഭൈരവ വിജയ്‌ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് പറയുന്നു. സിനിമയില്‍ വിജയിയെ തല്ലാന്‍ ഭാഗ്യം സിദ്ധിച്ച നടനാണ്‌ ഹരീഷ്.

ആ രംഗ ചിത്രീകരണത്തെക്കുറിച്ച് ഹരീഷ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. 


ഷൂട്ടിങ്ങിന്റെ സമയത്ത് സ്റ്റണ്ട് മാസ്റ്റര്‍ അനല്‍ അരസു സാര്‍ ചിത്രീകരിക്കാന്‍ പോകുന്ന രംഗത്തെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. ആരും ഇതുവരെ വിജയ് സാറിനെ തല്ലിയിട്ടില്ല, നീ ഇപ്പോള്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് സൂക്ഷിക്കണം. സാര്‍ പറഞ്ഞു. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

സിനിമ പുറത്തിറങ്ങിയ ശേഷമായിരുന്നു പരസ്യമായി ഭീഷണി മുഴക്കി കൊണ്ട് വിജയ്‌ ആരാധകര്‍ ഹരീഷിനെതിരെ ശബ്ദമുയര്‍ത്തിയത്.

ഞങ്ങളുടെ ദളപതിയുടെ മേലെ നീ കൈ പൊക്കിയല്ലേ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഞാന്‍ അവരോട് നിങ്ങളുടെ സ്ഥലം പറഞ്ഞാല്‍ അവിടെ വന്ന് കാര്യങ്ങള്‍ വിശദീകരിച്ച് തരാമെന്ന് പറഞ്ഞു. ഒടുവില്‍ ഹരീഷ് തന്നെ ഫാന്‍സുകാരോട് കാര്യങ്ങള്‍ വിശദീകരിച്ചു, ഇതൊരു സിനിമ മാത്രമാണ് നിങ്ങളെപ്പോലെ വിജയിയെ ഞാനും ആരധനയോടെയാണ് കാണുന്നത്. ഒരു വ്യക്തിയെന്ന നിലയ്ക്ക് വിജയ് സാര്‍ എനിക്കൊരു പ്രചോദനമാണ് അങ്ങനെയുള്ള വ്യക്തിയെ ആരെങ്കിലും തല്ലുമോ എന്നൊക്കെ പറഞ്ഞപ്പോഴാണ് അവര്‍ക്ക് കാര്യങ്ങള്‍ മനസിലായത്. ഹരീഷ് അഭിമുഖത്തില്‍ വ്യക്തമാക്കി.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായനദി’യില്‍ ഹരീഷ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button