സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖനടി ലിന്‍ഡ കുമാറിന് പരിക്കേറ്റു. സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് സംഭവം.ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് കാല് വഴുതി നടി പാറപ്പുറത്ത് വീണത്.കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍.
സംഭവത്തെ തുടർന്ന് നടി വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. നടി കീർത്തി സുരേഷാണ് വീണതെന്ന് ആദ്യം പ്രചരിച്ചിരുന്നു. പിന്നീട് കീർത്തിയുടെ കുടുംബം വാർത്ത നിഷേധിച്ചു.വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കൈയ്ക്കും കാലിനും ചെറിയ പരുക്കുകളുണ്ടെന്നും താരം വിശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments