CinemaGeneralKollywoodLatest NewsNEWSWOODs

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തന്നെ ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നു; പരാതിയുമായി നടി അനുയ

 

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ സുചി ലീക്ക്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജില്‍ നിന്നും നുഷ്, റാണ ദഗ്ഗുബാട്ടി, തൃഷ, ഹന്‍സിക മോട്വാനി, അനിരുദ്ധ് രവിചന്ദര്‍, അന്‍ഡ്രിയ ജെറീമിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം പരാതിയുമായി എത്തിയിരിക്കുകയാണ് നടി അനുയ ഭഗവത്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് അനുയ മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ തന്നെ ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും അനുയ പരാതിയില്‍ പറഞ്ഞു. ഈ പ്രശ്നത്തിന് സ്വയം പരിഹാരം കാണാന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ ഒന്‍പത് മാസം വൈകിയതെന്നും അനുയ പറഞ്ഞു. ”സുചിലീക്ക്സില്‍ പെട്ടപ്പോള്‍ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ സ്വയം പരിശ്രമിച്ചിരുന്നു. എന്നാല്‍, ആ ശ്രമം പരാജയപ്പെട്ടു. ഇത് ഉപയോഗിച്ച്‌ ചിലര്‍ എന്നെ വ്യക്തിഹത്യ ചെയ്യുക വരെ ചെയ്തു. ഇതിനുശേഷമാണ് അഭിഭാഷകനുമായി കൂടിയാലോചന നടത്തി കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്” അനുയ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button