മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാർവതി.എന്ന് നിന്റെ മൊയ്തീനും ചാർളിയും ബാംഗ്ലൂർ ഡേയ്സുമൊക്കെ ആരാധകർ നെഞ്ചിലേറ്റിയ പാർവതി ചിത്രങ്ങളാണ്.ഈ ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസ് ഹിറ്റുകളുമായിരുന്നു.ഇങ്ങനെയുള്ള ചിത്രങ്ങളിൽ ചില കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.ആ കഥാപാത്രങ്ങൾ ഒരിക്കൽക്കൂടി കാണണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നതിൽ തെറ്റില്ല.
അത്തരമൊരു കഥാപാത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സിലെ സേറ .ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്താൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് പാർവതിയുടെ മറുപടി ഇങ്ങനെയായിരുന്നു.ഇല്ല. ഞാന്‍ ഇനി ആ വേഷം അവതരിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ തന്നെ അതിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി ഒരു റീമേക്കില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് ബോറടിച്ചുതുടങ്ങി. അത് ബോളിവുഡില്‍ എടുക്കുകയാണെങ്കില്‍ അഞ്ജലിക്ക് പ്രിയം ആലിയ ഭട്ട് ചെയ്യുന്നതിനോടായിരിക്കുമെന്ന് തോന്നുന്നു-പാര്‍വതി പറഞ്ഞു.
Post Your Comments