CinemaGeneralMollywoodNEWSWOODs

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസ് മാറ്റാന്‍ കാരണം..!

 
 
മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്‌സ് നവംബറില്‍ റിലീസിനെത്തുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്.
 
നവാഗതനായ ഷാംദത്താണ് ചിത്രം ഒരുക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുക. ചിത്രം തെലുങ്കില്‍ കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനെ തുടര്‍ന്നാണ്‌ ചിത്രത്തിന്റെ റിലീസ് മാറ്റിയത്.
 
സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം. അതുകൊണ്ട് തന്നെ തെലുങ്ക് പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷമേ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിക്കൂ. വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം പ്ലേ ഹൗസ് മോഷന്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്.
 
പരോള്‍, മാസ്റ്റര്‍പീസ്‌, ബിലാത്തിക്കഥ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുകയാണ്

shortlink

Related Articles

Post Your Comments


Back to top button