
തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമിന്റെ മകൾ അക്ഷിതയുടെ വിവാഹ സൽക്കാരത്തിന് വിക്രം പാട്ടുപാടിയത് ആരാധകരെ ഞെട്ടിച്ചു.ഗായകരായ ഉണ്ണികൃഷ്ണന്, ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ് തുടങ്ങിയവര്‍ വിക്രമിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സല്‍ക്കാരത്തിനെത്തിയിരുന്നു.ഇവരുടെ നിർബന്ധ പ്രകാരമായിരുന്നു വിക്രം പട്ടു പാടിയത്.
പി.സി ശ്രീരാം സംവിധാനം ചെയ്ത മീര എന്ന ചിത്രത്തിലെ ‘ഓ ഓ ബട്ടര്‍ഫ്ളൈ’ എന്ന ഗാനമാണ് വിക്രം വേദിയില്‍ പാടിയത്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിക്രം തന്നെയായിരുന്നു നായകന്. ഇളയരാജ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്.പി ബാലസുബ്രഹ്മണ്യം, ആശാ ഭോസ്ലെ എന്നിവരാണ്.
ഡി.എം.കെ.പ്രസിഡന്റ് എം. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് വിക്രമിന്റെ മരുമകന്.സിനിമാരംഗത്ത് നിന്ന് അജിത്, വിജയ് തുടങ്ങിയവര്‍ വിവാഹ സല്‍ക്കാരത്തിനെത്തിയിരുന്നു
Post Your Comments