ഒരു യുവാവിന്റെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വ്യത്യസ്ത പ്രണയ കഥ പറയാന്‍ ഒരുങ്ങുകയാണ് നവാഗത സംവിധായന് അരുണ്‍ വൈഗ. ‘ചെമ്പരത്തിപ്പൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ 24-നു പ്രദര്‍ശനത്തിനെത്തും. ഡ്രീംസ് സ്ക്രീൻസിന്റെ ബാനറിൽ ഭുവനേദ്രൻ, സക്കറിയ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിഥി രവിയും, പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍. മാക്സ് ലാബ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
അജു വര്‍ഗീസ് ,സുധീര്‍ കരമന,വിശാഖ് നായര്‍, ധര്മജന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംവിധായകനായ അരുണ്‍ വൈഗ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.
Post Your Comments