സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഹോളിവുഡ്, ബോളിവുഡ് ഭേദമില്ലാതെ പല താരങ്ങളും ഇത്തരം പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞു തുടങ്ങി. കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചും മറ്റ് ആക്രമണങ്ങളെക്കുറിച്ചും താരങ്ങള്‍ വെളിപ്പെടുത്തിയവ ഞെട്ടലോടെയാണ് സിനിമാ ആസ്വാദകര്‍ കേട്ടത്. എന്നാല്‍ ഇപ്പോള്‍ സംവിധായകനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി സ്വരാ ഭാസ്കര്‍.
സിനിമയിലെ തുടക്കകാലത്ത് സംവിധായകനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായെന്നു മീ ടൂ ക്യാമ്പിന്റെ ഭാഗമായി സ്വര വെളിപ്പെടുത്തുന്നു. സിനിമയില്‍ അത്തരം ആവശ്യങ്ങള്‍ക്ക് നിന്ന് കൊടുക്കാത്തതിനാല്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു.
നിരവധി സംവിധായകര്‍ ഇത്തരത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള അഡ്ജസ്റ്റ്മെന്റിനും താന്‍ തയ്യാറാവില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ അവര്‍ തന്നെ ഇപ്പോള്‍ വിളിക്കാറില്ലെന്നും താരം പറയുന്നു.
ഷൂട്ടിങ്ങിനിടയിലെ ശല്യങ്ങള്ക്കപ്പുറത്താണ് സംവിധായകരുടെ മോശം സമീപനങ്ങള്‍. 56 ദിവസത്തെ ഔട്ട് ഡോര്‍ ചിത്രീകരണത്തിന് ശേഷം തിരിച്ച് റൂമിലേക്കെത്തിയപ്പോള്‍ സംവിധായകന് വളരെ മോശമായി തന്നോട് പെരുമാറിയിരുന്നു. സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്സും ആവശ്യപ്പെട്ടിരുന്നു. നിരന്തരം ആ സംവിധായകന് മെസ്സേജ് അയയ്ക്കുമായിരുന്നു. കൂടാതെ ഒരു ദിവസം റൂമിലേക്ക്മദ്യപിച്ചുകൊന്ദ് അയാള്‍ കയറിവന്നുവെന്നും താരം പറയുന്നു.
Post Your Comments