ഒരു നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടോമിച്ചന് മുളകുപാടം. മലയാള സിനിമയില്‍ വിസ്മയമായ മോഹലാല്‍ ചിത്രം പുലിമുരുകന്, നവാഗതനായ അരുണ്‍ ഗോപി ഒരുക്കിയ ദിലീപ് ചിത്രം രാമലീല എന്നിവയെല്ലാം മികച്ച ഒരു നിര്‍മ്മാതാവെന്ന ലേബല്‍ ടോമിച്ചന് മുളകുപാടത്തിന് നേടിക്കൊടുത്തു. പുലിമുരുകന് മുമ്പ് താന്‍ നിര്‍മ്മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്ത നാല് സിനിമകള്‍ പരാജയപ്പെട്ടിരുന്നുവെന്നു ടോമിച്ചന് ഒരു അഭിമുഖത്തില്‍ പറയുന്നു.
അതില്‍ മോഹന്‍ലാല്‍ നായകനായ ഫ്ലാഷ് എന്ന ചിത്രം പല നിര്‍മ്മാതാക്കളും കൈയൊഴിഞ്ഞതുകൊണ്ട് തന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നു ടോമിച്ചന് പറയുന്നു.
”45 ലക്ഷം രൂപ മുടക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ട് ഒന്നേമുക്കാല്‍ കോടിരൂപയാണ് നഷ്ടമായത്. പക്ഷെ, മോഹന്‍ലാല്‍ തന്റെ കൂടെ നിന്നു. ഫ്ളാഷിനു പകരം മറ്റൊരു ചിത്രം ചെയ്യാമെന്ന് അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു അതാണ് പുലിമുരുകനിലൂടെ യാഥാര്‍ഥ്യമായതെന്നും” അഭിമുഖത്തില്‍ ടോമിച്ചന് മുളകുപാടം പറഞ്ഞു.
Post Your Comments