
സന്തോഷ് ശിവന്‍ – ശങ്കര്‍ രാമകൃഷ്ണന്‍ – മമ്മൂട്ടി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘കുഞ്ഞാലി മരയ്ക്കാര്‍’ ഒദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പറയാന്‍ ഹിറ്റ്‌മേക്കര്‍ പ്രിയദര്‍ശനും താല്‍പര്യമുണ്ടായിരുന്നു, പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ മോഹന്‍ലാല്‍ ആണെന്ന് മാത്രം. മലയാളത്തില്‍ ഒരിക്കലും രണ്ടു കുഞ്ഞാലി മരയ്ക്കാര്‍ വേണ്ടെന്ന പ്രഖ്യാപനത്തോടെ തന്റെ ചിത്രം വേണ്ടെന്നു വയ്ക്കാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ മമ്മൂട്ടി ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ എട്ടു മാസത്തിനുള്ളില്‍ ചെയ്തില്ലങ്കില്‍ താന്‍ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രവുമായി മുന്നോട്ട് പോകുമെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. വിവിധ ഭാഷകളില്‍ ഈ ചിത്രം ചെയ്യാനാണ് ആഗ്രഹമെന്നും . കേരളത്തിന് പുറത്തുനിന്നും ഒട്ടേറെ കലാകാരന്‍മാര്‍ തന്‍റെ സിനിമയിലുണ്ടാകുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Post Your Comments