22-ആമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ സാംസ്കാരിക മന്ത്രി .എ.കെ ബാലന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജിയാണ് മുഖ്യാതിഥി.
ഡെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.
14 തിയറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണംചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിംസൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്.
ഡിസംബര്‍ 15ന് വൈകീട്ട് നിശാഗന്ധിയില്‍ മന്ത്രി എ.കെ ബാലന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന സമാപനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Post Your Comments