Latest NewsMollywoodMovie Gossips

‘അഡ്ജസ്റ്റ്മെന്റിന് തയ്യാറായായില്ല അതുകൊണ്ട് അവസരങ്ങൾ കുറഞ്ഞു’: മൃദുല

മിഴ് സിനിമകളിൽ നായികയായിട്ടും സീരിയയിലൂടെയാണ് മൃദുല വിജയിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. കൃഷ്ണതുളസിയെന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് മൃദുല. സിനിമയ്ക്കു വേണ്ടിയായിരുന്നു മൃദുല ആദ്യമായി ക്യാമറയുടെ മുമ്പിലെത്തിയത്.

പതിനഞ്ച് വയസുള്ളപ്പോള്‍ ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെയാണ് മൃദുല ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമയിലും നായികയായി .ഈ രണ്ടു സിനിമകള്‍ക്ക് ശേഷമണ് ‘സെലിബ്രേഷന്‍’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായത്. അതിനുശേഷമാണ് ആദ്യ സീരിയലായ ‘കല്യാണസൗഗന്ധിക’ത്തില്‍ എത്തിയത്.

സിമയിൽ നിന്ന് സീരിയലിലേക്ക് വന്നപ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നു. സിനിമയില്‍ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ പലതും അഡ്ജെസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങളായിരുന്നുവെന്നും മൃദുല പറയുന്നു.അതുകൊണ്ടാണ് ആ വേഷങ്ങളെല്ലാം നിരസിച്ചത്. അതുമാത്രമല്ല, എന്തിനും തയ്യാറായി നില്‍ക്കുന്ന പുതിയ തലമുറയിലെ ചിലരും സിനിമാ മേഖലയിലുണ്ട്. അത്തരം രീതികളോട് തനിക്ക് താത്പര്യമില്ലായെന്നും ഒരു അഭിമുഖത്തില്‍ താരം പറയുന്നു. പരിചയസമ്ബന്നരായ ചില ആളുകളാണ് അഡ്ജസ്റ്റ്മെന്റുകള്‍ക്കായി ആഗ്രഹിക്കുന്നതെന്നും മൃദുല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button