താരങ്ങള്‍ക്കൊപ്പം ആരാധകരും വളരുന്നു. എന്നാല്‍ മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ് ഇപ്പോള്‍ ഉള്ളതെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന്. താരങ്ങളുടെ ആരാധകര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ അമിത ആവേശത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ ഇനിയും മിണ്ടാതിരിക്കരുതെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
കോടികളുടെ കലക്ഷന്വച്ചു ഞാനോ നീയോയെന്ന നിലയിലാണു മലയാള സിനിമയിലെ കാര്യങ്ങളുടെ പോക്ക്. ഉത്തരവാദിത്തപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും വില്ലന്റെ പ്രോമോഷനുമായി ബന്ധപ്പെട്ടു നടത്തിയ ചാനല്‍ ഷോയില്‍ ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
സിനിമയുടെ സാമ്പത്തിക വിജയത്തിനപ്പുറം നല്ല സിനിമയുടെ അളവുകള്‍ എന്താണെന്ന് ആരാധകര്ക്കറിയില്ല. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ ആരാധകരോട് ഇതിനെക്കുറിച്ച് പറയണമെന്നും ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു.
Post Your Comments