കമൽ ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേല്‍. ജയറാമിന്റെ മകളുടെ വേഷത്തിലാണ് അനു ചിത്രത്തിലഭിനയിച്ചിരുന്നത്. അതിനു ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹിറോ ബിജു എന്ന സിനിമയിലൂടെ അനു ഇമ്മാനുവേല്‍ നായികയായി തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ തെലുങ്ക് തമിഴ് സിനിമാ മേഖലയില്‍ താരമായി മാറിയിരിക്കുകയാണ് അനു. പിഎസ്പികെ 25 എന്ന സിനിമയിലൂടെയാണ് സൂപ്പർ താരം പവന് കല്യാണിനൊപ്പം അനു അഭിനയിച്ചിരുന്നത്.
മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും മലയാളം അത്ര പോരാ അതിനേക്കാളും സുഖം തെലുങ്കാണെന്ന് അനു ഒരു അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തില്‍ നിന്നും തനിക്കു മോശം അനുഭവം മാത്രമാണ് ഉണ്ടായത് എന്നും നടി പറഞ്ഞു. നാനിക്കൊപ്പമായിരുന്നു അനുവിന്റെ തെലുങ്ക് അരങ്ങേറ്റം. അതിനു ശേഷം ഓക്സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.
Post Your Comments