CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മലയാള സിനിമയിലെ ഭിന്നിപ്പ് തുറന്നുപറഞ്ഞ് ആഷിക് അബു

 

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ രണ്ടു ചേരിയായെന്നു സംവിധായകന്‍ ആഷിക് അബു. അവനോപ്പവും അവള്‍ക്കൊപ്പവുമായി സഹപ്രവര്‍ത്തര്‍ മാറി. അതോടെ സിനിമ മേഖലയില്‍ ഭിന്നിപ്പ് ഉണ്ടായെന്നും ആഷിക് അബു പറഞ്ഞു.ഷാര്‍ജ അന്താരാഷ്ട്ര പുസ്‍തകോത്സവവേദിയില്‍ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു ആഷിക് അബു.

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എണീറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീംകോടതി പരാമര്‍ശം ജുഡിഷ്യറിയോടുള്ള അദരവ് കൂട്ടിയതായും തന്റെ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ സിനിമയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരടക്കം ചില പ്രമുഖര്‍ അവനൊപ്പം നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. റിമ കല്ലിങ്കല്‍, അനൂപ് മേനോന്‍ എന്നിവരും സംവാദത്തിന്റെ ഭാഗമായി. കമലിന്റെ ആത്മാവിന്‍ പുസ്‍തകത്താളില്‍ എന്ന പുസ്‍തകവും, ഭ്രമയാത്രകള്‍ എന്ന അനൂപ് മേനോന്റെ പുസ്‍തകവും, അതെന്റെ ഹൃദയമായിരുന്നുവെന്ന ആഷിഖ് അബു- റിമ കല്ലിങ്കലിന്‍റെ പുസ്‍തകവും ചടങ്ങില്‍ പ്രകാശനം ചെയ്‍തു.

shortlink

Related Articles

Post Your Comments


Back to top button