BollywoodCinemaNEWS

പ്രയാസമാണ് അങ്ങനെ ചെയ്യാന്‍, അത് എന്‍റെ പ്രശ്നമാണ്; ഷാരൂഖ്‌ ഖാന്‍

ബോളിവുഡില്‍ നിരവധി വിനോദ ചിത്രങ്ങളില്‍ ഹീറോയായി എത്തിയ താരമാണ് ഷാരൂഖ്‌ ഖാന്‍. ആമിര്‍ അഭിനയ സാധ്യതയുള്ള സിനിമകള്‍ തേടിപ്പോയപ്പോള്‍ വാണിജ്യ പ്രാധാന്യമുള്ള സിനിമകളിലായിരുന്നു ഷാരൂഖിന്റെ ശ്രദ്ധ, അതിനാല്‍ തന്നെ നിരവധി ഫ്ലോപ്പ് സിനിമകളും ഷാരൂഖിന്‍റെ ശേഖരത്തിലുണ്ട്. ജീവിതത്തില്‍ ഒരിക്കലും നോ പറയാന്‍ കഴിയില്ല എന്നതാണ് ഷാരൂഖിന്റെ പക്ഷം. സിനിമയുടെ തിരക്കഥയുമായി സമീപിക്കുന്ന അടുത്ത സുഹൃത്തുക്കളോട് നോ പറയാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇഷ്ടപ്പെടാത്ത രചന ആണെങ്കില്‍ ഒരുപാട് സമയമെടുത്തു മാത്രമേ പറ്റില്ല എന്ന് പറയാറുള്ളൂവെന്നും ഷാരൂഖ്‌ പറയുന്നു. 


ബന്ധങ്ങളില്‍ വീണുപോകുന്നത് എന്റെ പ്രശ്നം തന്നെയാണ്. ഒരു തിരക്കഥയോട് താല്‍പര്യം തോന്നിയില്ല എങ്കില്‍ അവരോടു നോ പറയാന്‍ മൂന്ന്‍ മാസമെങ്കിലും താമസമെടുക്കും അവര്‍ കരുതും അവരുടെ ക്രിയേറ്റിവിറ്റിയെ ചോദ്യം ചെയ്യുകയാണെന്ന് പക്ഷെ കാര്യം അതല്ല സ്നേഹിക്കുന്നവരോട് നോ പറയാനുള്ള പ്രയാസമാണ് അതിനു പിന്നില്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button