ആരാധകര്‍ക്ക് താരങ്ങളോട് സംവദിക്കാനുള്ള പ്രധാന വേദിയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്ക് നേരയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. വ്യാജ പ്രൊഫൈലുകളില്‍ നിന്നും അല്ലാതെയും നടിമാര്‍ക്ക് നേരെ ആക്രമങ്ങലുമായി ഞരമ്പ് രോഗികള്‍ എത്താറുണ്ട്. എന്നാല്‍ ഇവരില്‍ ചില താരങ്ങള്‍ ഇത്തരക്കര്‍ക്കെതിരെ പ്രതികരിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തന്നെ വളരെയധികം ശല്യം ചെയ്ത ആളെ പരസ്യപ്പെടുത്തി ട്രാന്സ്ജെന്റെര് മേക്അപ്പ് ആര്‍ട്ടിസ്റ്റ് രംഗത്തുവന്നതിനു പിന്നാലെ മറ്റൊരു നടികൂടി എത്തിയിരിക്കുകയാണ്. സീരിയല്‍ താരം ശാലു കുര്യനാണ് തനിക്ക് മോശമായ സന്ദേശമയച്ച ആളുടെ പ്രൊഫൈല്‍ സ്കീന്പ്രിന്റെടുത്ത് പോസ്റ്റ് ചെയ്ത് പണി കൊടുത്തിരിക്കുന്നത്.
രാജീവ് കാസ്റ്റിങ് എന്നയാളാണ് ശല്യം ചെയ്യുന്നത്, മാത്രമല്ല ഇയാളെ അറിയാമെങ്കില്‍ തനിക്ക് കൂടുതൽ വിവരങ്ങള്‍ നല്‍കണം എന്നും ശാലു കുര്യന് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്ദനമഴ, ഇന്ദിര, സരയൂ, കല്യാണി കളവാണി, ശ്രീകുമാരന്‍ തമ്പിയുടെ ചട്ടമ്പി കല്യാണി എന്നീ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശല് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Post Your Comments