CinemaGeneralMollywoodNEWSWOODs

നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹമോചനത്തെക്കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌ അമൃതയുടെ അച്ഛന്‍

താരങ്ങളുടെ വിവാഹമും വിവാഹമോചനവുമെല്ലാം എന്നും വാര്‍ത്തകളാണ്. തെന്നിന്ത്യന്‍ നടന്‍ ബാലയുടെയും ഗായികയായ അമൃതയുടെയും വിവാഹ മോചനം അടുത്ത സമയങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവര്‍ക്കും വിവാഹ മോചനം കോടതി അനുവദിച്ചത്. ഇതേക്കുറിച്ച്‌ കാര്യമായ പ്രതികരണം നടത്താന്‍ അധികമാരും തയ്യാറായിരുന്നില്ല.

ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്ന അമൃതയും ഗസ്റ്റ് ആയി എത്തിയ ബാലയും തമ്മില്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ എന്തായിരുന്നു വിവാഹമോചനത്തിനിടയാക്കിയതെന്നു ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ മോചനം തെറ്റായിരുന്നില്ലെന്ന് ബാല നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആള്‍ക്കാര്‍ക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ല. എല്ലാവര്‍ക്കും നല്ലത് വരണമെന്നേയുള്ളുവെന്നും ബാല അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഒരു സ്വകാര്യ ചാനലില്‍ അമൃതയോടൊപ്പം എത്തിയ അച്ഛന്‍ സുരേഷ് വിവാഹമോചനത്തെക്കുറിച്ച്‌ ആദ്യമായി പ്രതികരിച്ചു. അമൃതയുടെ വിവാഹം കുറച്ച്‌ നേരത്തെ ആയിപ്പോയെന്നും ഇത്ര നേരത്തെ വേണ്ടായിരുന്നു എന്നുമാണ് അമൃതയുടെ അച്ഛന്‍ സുരേഷ് പറഞ്ഞത്. ജീവിതത്തില്‍ അമൃതയ്ക്ക് പക്വതക്കുറവ് ഉണ്ട്. ഇതാണ് വിവാഹത്തിലെ പ്രശ്നങ്ങള്‍ക്കും കാരണമായതെന്നും സുരേഷ് വ്യക്തമാക്കി. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നുവെന്നും സുരേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button